സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നുമുതല്‍

മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ മൂന്നു മുതല്‍ 11 വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മാഹി എന്നിവിടങ്ങളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്പതിന് കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മന്ത്രി പി. രാജീവ് ടെന്നീസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഡിസംബര്‍ പത്തിന് രാവിലെ തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.അത്ലറ്റിക്‌സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ഹോക്കി, […]

Continue Reading

സന്തുഷ്ടഗ്രാമങ്ങൾ
സാദ്ധ്യമാകുമോ?

ജോജി കൂട്ടുമ്മേൽവികസനം സംബന്ധിച്ച് ലോകമെങ്ങും പുതിയ സങ്കൽപ്പനങ്ങൾ രൂപപ്പെട്ടുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വികസനത്തിന്റെ ആത്യന്തികലക്ഷ്യമെന്താണ്? അത് മനുഷ്യർ സന്തോഷകരമായി ജീവിക്കുകയെന്നതുതന്നെ. സാമ്പത്തികവളർച്ചയുടേയോ മൊത്ത ആഭ്യന്തരോത്പ്പാദന(GDP)ത്തിന്റേയോ കണക്കുകൾക്കപ്പുറത്ത് യഥാർത്ഥത്തിൽ മനുഷ്യർ സന്തോഷം അനുഭവിക്കുന്നുണ്ടോ എന്നതാണ് വികസനം ജനപക്ഷവും ശാസ്ത്രീയവുമാണോ എന്ന് പരിശോധിക്കാനുള്ള ഉരകല്ല്. ഇങ്ങനെയൊരു ധാരണ വികസനത്തെക്കുറിച്ചുണ്ടായാൽ അതിന് അനുബന്ധമായി വേറെ ചില ചോദ്യങ്ങൾകൂടി ഉയർന്നുവരും.ഏറ്റവുമധികം വികസനമുള്ള പ്രദേശത്തായിരിക്കുമോ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്? അതോ ഏറ്റവും കൂടുതൽ സമ്പത്തുള്ള പ്രദേശമായിരിക്കുമോ ആ പദവിക്കർഹമാകുന്നത്? സന്തോഷം അളക്കാൻ കഴിയുമോ? […]

Continue Reading

ചേസിനെ മലയാളത്തിലെത്തിച്ച കെ. കെ. ഭാസ്‌ക്കരന്‍ പയ്യന്നൂര്‍

മുഹമ്മദ് തട്ടാച്ചേരി കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, വേളൂര്‍ പി. കെ. രാമചന്ദ്രന്‍, നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ബോസ് തുടങ്ങിയ മലയാളത്തിലെ അപസര്‍പ്പക സാഹിത്യ രംഗത്തെ മുന്‍നിര എഴുത്തുകാരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാളുമേറെയോ മലയാളിക്ക് പരിചിതനും പ്രിയങ്കരനുമാണ് ആംഗലേയ അപസര്‍പ്പക സാഹിത്യരംഗത്തെ മുടിചൂടാമന്നനായിരുന്ന ജെയിംസ് ഹാഡ്ലി ചേസ്. അദ്ദേഹം എഴുതിയ കുറ്റാന്വേഷണനോവലുകളില്‍ ഭൂരിഭാഗവും ഭാഷാന്തരത്തിലൂടെ മലയാളത്തിലും വന്നിട്ടുണ്ട്. ഈ അപൂര്‍വ്വ സൗഭാഗ്യം നമുക്ക് സ്വന്തമാക്കാനായത് ഒരാളുടെ അക്ഷീണമായ പ്രയത്‌നം കാരണമാണ്. അദ്ദേഹമാണ് കെ. കെ. ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ എന്ന […]

Continue Reading

‘ലാത്തി’ ഡിസംബര്‍ 22നു പ്രദര്‍ശനത്തിനെത്തും

വിശാലിനെ നായകനാക്കി എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ ഡിസംബര്‍ 22നു പ്രദര്‍ശനത്തിനെത്തും. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം.യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് ‘ലാത്തി’ എന്ന ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ‘ലാത്തി’ എന്ന ചിത്രത്തിന്റെ […]

Continue Reading

അമ്മയുടെ അങ്കലാപ്പ്

17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ. ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ് ഈ കത്തെഴുതാൻ കാരണം. എന്റെ മകൾക്ക് സ്വയംഭോഗശീലമുണ്ടെന്ന് യദൃച്ഛയാ ഞാൻ അറിയാനിടയായി. അതെനിക്കൊരു വല്ലാത്ത ഷോക്കായി. ഇതുകൊണ്ട് അവൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ഭയമുണ്ട്. അങ്കലാപ്പുമുണ്ട്. അവളെ അതേക്കുറിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു. മറിയ, ചിങ്ങവനം മറുപടികത്തിലൂടെ കണ്ണോടിക്കുമ്പോൾ ചെറിയൊരു സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. ‘സ്വയംഭോഗമെന്താ വല്ല ക്രിമിനൽകുറ്റവുമാണോ’ എന്ന്!സുഹൃത്തേ, ലോകത്തിലാദ്യമായി സ്വയംഭോഗംചെയ്യുന്ന പെൺകുട്ടിയൊന്നുമല്ല താങ്കളുടെ മകൾ!ലൈംഗികത എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്. […]

Continue Reading

ലോകകപ്പിന് നാളെതുടക്കം

ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ ഖത്തറിനെ ഇക്വഡോര്‍ നേരിടും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.നാല് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക […]

Continue Reading

കൊച്ചി കൂട്ടബലാത്സംഗം: നാലുപേര്‍ പിടിയില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിധിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാര്‍ ജീവനക്കാരുടെയും ബാറില്‍ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കള്‍ […]

Continue Reading

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു, 18 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടം. 40 പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരംമാണ്. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേര്‍ വാഹനത്തില്‍ കുടങ്ങികിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. വളവ് തിരിയുന്ന സമയത്ത് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ 12 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും […]

Continue Reading

നിലയ്ക്കല്‍-പമ്പ റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കരുതെന്നു ഹൈക്കോടതി

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ ബോര്‍ഡും മുദ്രയുമുള്ള വാഹനങ്ങള്‍ക്ക് ഈ ഉത്തരവു ബാധകമാണെന്നും ഹൈക്കോടതി. ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡു വച്ച് പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍ഥാടന കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ […]

Continue Reading

ഹെലികോപ്ടറില്‍ വന്ന് ശബരിമല ദര്‍ശനം: പരസ്യം കൊടുത്ത സ്ഥാപനത്തിനെതിരേ കേസ്

ശബരിമല ദര്‍ശനത്തിനായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.കേസ് പരിഗണിക്കുന്നതിനായി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തും. ഹെലികേരള എന്ന വെബ്‌സൈറ്റിലാണ് ശബരിമലയിലേക്ക് ദിനം പ്രതി സര്‍വീസ് നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. കൊച്ചിയിലെ ഹെലിപ്പാഡില്‍ നിന്ന് നിലയ്ക്കലിലെ […]

Continue Reading