13,000 തൊഴിലവസരങ്ങൾ നൽകുന്ന ജമ്മു കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാൾ
Jammu and Kashmir’s first international mall providing 13,000 jobs
Continue ReadingJammu and Kashmir’s first international mall providing 13,000 jobs
Continue Readingപത്തനംതിട്ട ജില്ലയിലെ മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാടമണ്‍ ഗവ യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 90 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ രാജു എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. […]
Continue Readingഅതിഥി തൊഴിലാളി കൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമ പഞ്ചായത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എക്‌സൈസ്, എൻ.ച്ച്.എം എന്നിവരുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ് എന്നിവയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം അനി മോൾ ബേബി ഉത്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]
Continue Readingമനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവർക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വാഹനമോടിക്കുന്നവർ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന “താങ്ക്സ്, സോറി, പ്ലീസ്” ക്യാമ്പയിന്റെ (ടി.എസ്പി കൾച്ചർ ഓൺ റോഡ് ട്രാഫിക്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അശ്രദ്ധയാണ് ഓരോ വാഹന അപകടങ്ങൾക്കും വഴിവെക്കുന്നത്. എന്തിനാണ് ഇങ്ങനെ വാഹനം ഓടിക്കുന്നത് എന്ന് ഓരോരുത്തരും ചോദിക്കേണ്ടതാണ്. വാഹനമോടിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം റോഡുകളിൽ പാലിക്കേണ്ട […]
Continue Readingവയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്‌ഐഡി) വിതരണം നാളെ തിങ്കളാഴ്ച്ച (മാർച്ച് 20) തുടങ്ങും. യുഎച്ച്‌ഐഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ തുടര്‍ചികിത്സ തീരുമാനിക്കുന്നത് എളുപ്പമാകും. അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങള്‍, മറ്റ് പരിശോധനാ ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ […]
Continue Readingചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ, മത്തായി കൂനംമാക്കൽ എന്നിവർ ചേർന്ന് കൈയേറിയിരുന്ന 8.9 ഏക്കർ സ്ഥലവും ,സി. പാൽരാജ് കയ്യേറിയിരുന്ന 4.7 ഏക്കർ സ്ഥലവുമാണ് ഒഴിപ്പിച്ചത്. പാൽരാജ് ആനയിറങ്കൽ ജലാശയത്തിന്റെ ക്യാച്ച് മെൻറ് ഏരിയയിലും കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിഞ്ഞു പോകുന്നതിന് 2021ൽ ഉടുമ്പൻചോല തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. പാൽരാജ് മരണപ്പെട്ടുപോയതിനാൽ മകൻ ജയപാലിനാണ് […]
Continue Readingഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ തേടി പോലീസ് നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി സ്‌പെഷ്യൽ സിപി സാഗർ പ്രീത് ഹൂഡ ഇന്ന് കൂടിക്കാഴ്ച നടത്തി.തനിക്ക് കുറച്ച് സമയം വേണമെന്നും അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി പോലീസ് പറഞ്ഞു. ‘ഞങ്ങൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും ഞങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഞങ്ങൾ […]
Continue Readingകേന്ദ്രത്തിൻ്റെ നയത്തിനെതിരായ പ്രതികരണമാണ് ബിഷപ്പ് പാംബ്ലാനി നടത്തിയത്. നയങ്ങൾ തിരുത്തണമെന്നതാണ് അദ്ദേഹത്തിൻ്റെ പ്രതികരണം വ്യക്തമാക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്നതും ഇതേ നയങ്ങൾ തന്നെയാണ്. സഭയ്ക്ക് രാഷ്ട്രീയമില്ല സഭയ്ക്കും കേരളാ കോൺഗ്രസിൻ്റെയും അഭിപ്രായം കർഷകരെ സഹായിക്കണമെന്നതിനൊപ്പം നാടിൻ്റെ വികസനമാണെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.
Continue Readingസംസ്ഥാനത്ത് ഇന്നും (മാർച്ച് 19) നാളെയും (മാർച്ച് 20) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
Continue Readingപുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് നടപടികള്‍സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ ചെറുതോണി: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ച് പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പുലിയെ കണ്ടെത്തിയതായി പറയുന്ന മേഖലകളില്‍ സെര്‍ച്ചിങും നൈറ്റ് പട്രോളിങും നടത്താന്‍ വനപാലകരോട് നിര്‍ദേശിച്ചു. നാട്ടുകാര്‍ വിവരം നല്‍കുന്ന മേഖലകളില്‍ വനപാലകര്‍ നേരിട്ട് ചെന്ന് പരിശോധന നടത്തണമെന്നും ഇതില്‍ വിട്ടുവീഴ്ച […]
Continue Reading