അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Kerala NEWS

അതിഥി തൊഴിലാളി കൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമ പഞ്ചായത്ത്‌, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എക്‌സൈസ്, എൻ.ച്ച്.എം എന്നിവരുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ് എന്നിവയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ല പഞ്ചായത്ത്‌ അംഗം അനി മോൾ ബേബി ഉത്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി. എം. പി അധ്യക്ഷത വഹിച്ചു.

ജില്ല ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ് ) പി. ജി. വിനോദ് കുമാർ അമുഖ പ്രഭാഷണം നടത്തി. അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. കെ. നാസർ സ്വാഗതം ആശംസിച്ചു.

ജില്ല വിമുക്തി കോർഡിനേറ്റർ വിപിൻ ജോർജ് ക്ലാസ് എടുത്തു. കാലടി ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ബിനോയ്‌ കുര്യൻ സിവിൽ എക്‌സൈസ് ഓഫീസർ കാലടി സാജോ വർഗീസ്, വാർഡ് മെമ്പർമാരായ ശാന്ത ബിനു ഷാനിതാ നൗഷാദ്

അസിസ്റ്റൻ്റ് ലേബർ ഓഫീസർ മാരായ പി. കെ. മനോജ്‌ കുമാർ, കെ.എ.ജയപ്രകാശ് ,

ഇ.ജി.രാഖി, ലൂവിത ജാൻസി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു 

സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി അതിഥി തൊഴിലാളി മേഖലയിൽ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 500 ൽ അധികം അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *