മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിലെ മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാടമണ്‍ ഗവ യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 90 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ രാജു എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. […]

Continue Reading

അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അതിഥി തൊഴിലാളി കൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമ പഞ്ചായത്ത്‌, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എക്‌സൈസ്, എൻ.ച്ച്.എം എന്നിവരുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ് എന്നിവയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ല പഞ്ചായത്ത്‌ അംഗം അനി മോൾ ബേബി ഉത്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]

Continue Reading

വാഹനമോടിക്കുന്നവർ മറ്റുള്ളവരെ കൂടി പരിഗണിക്കണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവർക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വാഹനമോടിക്കുന്നവർ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന “താങ്ക്സ്, സോറി, പ്ലീസ്” ക്യാമ്പയിന്റെ (ടി.എസ്പി കൾച്ചർ ഓൺ റോഡ് ട്രാഫിക്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  അശ്രദ്ധയാണ് ഓരോ വാഹന അപകടങ്ങൾക്കും വഴിവെക്കുന്നത്. എന്തിനാണ് ഇങ്ങനെ വാഹനം ഓടിക്കുന്നത് എന്ന് ഓരോരുത്തരും ചോദിക്കേണ്ടതാണ്. വാഹനമോടിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം റോഡുകളിൽ പാലിക്കേണ്ട […]

Continue Reading

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി: ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്‌ഐഡി) വിതരണം നാളെ തിങ്കളാഴ്ച്ച (മാർച്ച് 20) തുടങ്ങും. യുഎച്ച്‌ഐഡി കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ തുടര്‍ചികിത്സ തീരുമാനിക്കുന്നത് എളുപ്പമാകും. അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങള്‍, മറ്റ് പരിശോധനാ ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ […]

Continue Reading

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു: കർശന നടപടികൾ തുടരുമെന്ന് കളക്ടർ

ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ്  ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ, മത്തായി കൂനംമാക്കൽ എന്നിവർ ചേർന്ന് കൈയേറിയിരുന്ന 8.9 ഏക്കർ സ്ഥലവും ,സി. പാൽരാജ്  കയ്യേറിയിരുന്ന 4.7  ഏക്കർ സ്ഥലവുമാണ് ഒഴിപ്പിച്ചത്. പാൽരാജ് ആനയിറങ്കൽ ജലാശയത്തിന്റെ ക്യാച്ച് മെൻറ് ഏരിയയിലും കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിഞ്ഞു പോകുന്നതിന്  2021ൽ ഉടുമ്പൻചോല തഹസിൽദാർ  നോട്ടീസ് നൽകിയിരുന്നു. പാൽരാജ് മരണപ്പെട്ടുപോയതിനാൽ മകൻ ജയപാലിനാണ് […]

Continue Reading

നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള നാളെ

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന  ലോൺമേള നാളെ തിങ്കളാഴ്ച ചെറുതോണി കേരളാ ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കും . രാവിലെ 10 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ  നടപ്പാക്കുന്ന  നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് ലോൺ മേള. പങ്കെടുക്കാൻ താൽപര്യമുളളവർ  നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ […]

Continue Reading

മാർ പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച

കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് എടുക്കുന്നതും അരമന ചാപ്പലിൽ കൊണ്ടുവരുന്നതുമാണ്. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരുന്നതും അവിടെ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ് സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും 10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് ഭൗതികശരീരം സംസ്കരിക്കും.

Continue Reading

കാരംവേലി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്

കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊതു വിദ്യാലയമാണ് കാരംവേലി ഗവണ്‍മെന്റ് സ്‌കൂള്‍. ഇതിന്റെ പിന്നില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. ഉപജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന […]

Continue Reading

ആരോഗ്യ സംരക്ഷണം പരമപ്രധാനം : ഡെപ്യൂട്ടി സ്പീക്കര്‍

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിന് ആകണം നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് തന്റെ ദൈനംദിന ജീവിത ചുമതലകള്‍ കൃത്യവും ശരിയായതുമായ രീതിയില്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഘടകമാണ് ആരോഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യമേളയും ഏകാരോഗ്യം പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തട്ടയില്‍ എസ് കെ വി യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. പൊതുജനാരോഗ്യ മേഖലയില്‍ […]

Continue Reading

കളമശേരി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍ ശക്തമായ നടപടി: മന്ത്രി പി. രാജീവ്

കളമശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി വ്യവസായ മന്ത്രി പി. രാജീവ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   വാട്ടര്‍ അതോറിറ്റിയുടെ മുപ്പത്തടം, ആലുവ പോയിന്റുകളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ വെളളം നിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ […]

Continue Reading