കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച
ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് എടുക്കുന്നതും അരമന ചാപ്പലിൽ കൊണ്ടുവരുന്നതുമാണ്.
അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരുന്നതും അവിടെ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ്
സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും 10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് ഭൗതികശരീരം സംസ്കരിക്കും.
