എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം

Sports

എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം; ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 – 3).

എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്.

നിശ്ചിത സമയത്ത് രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനേ തുടർന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമിനും ഗോൾ നേടാനായില്ല.

നേരത്തേ കളിയുടെ പതിനാലാം മിനിറ്റിൽ ദിമിത്രിയോസ് പെട്രറ്റോസാണ് പെനാൽറ്റിയിലൂടെ എ ടി കെ യെ മുന്നിലെത്തിക്കുന്നത്.

ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ ഗോൾ മടക്കി.

രണ്ടാം പകുതിയിൽ ഇരു ടീമും മികച്ച മുന്നേറ്റങ്ങൾ നടത്തി. എഴുപത്തിയേഴാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡറിലൂടെ ബംഗളൂരു മുന്നിലെത്തി.

എന്നാൽ ലീഡിന് ഏഴ് മിനിറ്റിൻ്റെ ആയുസ്സേയുള്ളായിരുന്നു. എൺപത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എടുത്ത ദിമിത്രിയോസ് പെട്രറ്റോസിന് പിഴച്ചില്ല, സ്കോർ (2 – 2).

Leave a Reply

Your email address will not be published. Required fields are marked *