ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു.

Sports

പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമില്‍ ഇടം നേടിയില്ല

ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്.

നെയ്മറും ജെസ്യൂസും ഡാനി ആല്‍വ്‌സും തിയാഗോ സില്‍വയും 26 അംഗ ടീമില്‍ ഇടംപിടിച്ചു. പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമില്‍ ഇടം നേടിയില്ല.
വിനീഷ്യസും കാസിമിറോയും അലക്‌സ് സാന്‍ട്രോ, ഡാനിലോ, ബ്രമര്‍, മാര്‍ക്വിഞ്ഞോസ്, എവര്‍ട്ടണ്‍ റിബെയ്‌റോ, ഫാബിഞ്ഞോ, ഫ്രെഡ് എന്നിവരും ടീമിലുണ്ട്. മുന്നേറ്റനിരയില്‍ ആന്റണി, ഗബ്രിയേല്‍ ജെസ്യൂസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, പെഡ്രോ, റാഫീഞ്ഞ, റിച്ചാലിസണ്‍, റോഡ്രിഗോ എന്നിവരുമുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്സണ്‍, വെവര്‍ട്ടണ്‍ ഡിഫന്‍ഡര്‍മാര്‍: അലക്സ് സാന്‍ഡ്രോ, അലക്സ് ടെല്ലെസ് , ഡാനി ആല്‍വ്സ്, ഡാനിലോ, ബ്രെമര്‍ , എഡര്‍ മിലിറ്റാവോ, മാര്‍ക്വിനോസ് , തിയാഗോ സില്‍വ

മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ , കാസെമിറോ, എവര്‍ട്ടണ്‍ റിബെയ്റോ , ഫാബിഞ്ഞോ, ഫ്രെഡ്, ലൂക്കാസ് പാക്വെറ്റ ്


ഫോര്‍വേഡ്‌സ്: ആന്റണി, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, നെയ്മര്‍ ജൂനിയര്‍, പെഡ്രോ, റാഫിന്‍ഹ, റിച്ചാര്‍ലിസണ്‍, റോഡ്രിഗോ , വിനീഷ്യസ് ജൂനിയര്‍

നവംബര്‍ 24നാണ് ഗ്രൂപ്പ് ജിയില്‍ ഉള്‍പ്പെട്ട ബ്രസീലിന്റെ ആദ്യ പോരാട്ടം. സെര്‍ബിയ ആണ് ആദ്യ എതിരാളികള്‍. നവംബര്‍ 28ന് സ്വിസ് ടീമുമായും ഡിസംബര്‍ മൂന്നിന് കാമറൂണുമായും ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *