കണ്ണടച്ചുള്ള നടത്തം

കണ്ണടച്ചുപിടിച്ചുകൊണ്ട് നേരെ നടക്കാന്‍ പറ്റുമോ? ഒന്നു ശ്രമിച്ചുനോക്കൂ. നടക്കുന്നത് നോക്കാന്‍ കൂട്ടുകാരനോട് പറയുകയും വേണം, കേട്ടോ. കണ്ണടച്ചുപിടിച്ചുകൊണ്ട് നടക്കുമ്പോള്‍ നേരെ നടക്കുകയാണെന്നേ നടക്കുന്നയാള്‍ക്ക് തോന്നുകയുള്ളൂ. പക്ഷെ സത്യമതല്ല. അല്‍പ്പം വളഞ്ഞും പുളഞ്ഞുമൊക്കെയായിരിക്കും നടപ്പ്. ഇതിന്‍റെ കാരണമെന്താണെന്നറിയാമോ?സാധാരണഗതിയില്‍ നമുക്ക് നേരെ നടക്കാന്‍ കഴിയുന്നത് മൂന്ന് അവയവങ്ങള്‍ ഒത്തൊരുമയോടെ പെരുമാറുമ്പോഴാണ്. ഒന്നാമത്തേത് കണ്ണുകള്‍. മുന്നോട്ട് നേര്‍രേഖയില്‍ നോക്കുന്നതുകൊണ്ട് ആ രേഖയില്‍ നമുക്ക് നടക്കാന്‍ കഴിയുന്നു. രണ്ടാമത്തേത് ചെവികള്‍. ചെവികള്‍ക്കുള്ളില്‍ നമ്മുടെ നടപ്പ് ബാലന്‍സ് ചെയ്യാനുള്ള ഒരു സംവിധാനമുണ്ട്. കണ്ണുകളും ചെവികളും […]

Continue Reading

ചീപ്പിന്‍റെ ചരിത്രം

ഇന്ന് തലമുടി ചീകിയൊതുക്കാന്‍ എല്ലാവര്‍ക്കും ചീപ്പ് കൂടിയേ തീരൂ. ലോകത്തിലെല്ലായിടത്തും ചീപ്പ് ഉപയോഗിക്കുന്നുണ്ട്. പണ്ടുപണ്ട് മുടി ചീകാന്‍ മാത്രമല്ല ചീപ്പ് ഉപയോഗിച്ചിരുന്നത്. മുടിയില്‍ ചൂടാനുള്ള അലങ്കാരവസ്തുവുമായിരുന്നു ചീപ്പ്. ഇന്ന് കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്.ചീപ്പുകളുടെ ഉത്ഭവം സ്വീഡനിലാണെന്നു കരുതുന്നു. മൃഗങ്ങളുടെ എല്ലു കൊണ്ടാണ് ശിലായുഗത്തില്‍ ചീപ്പുണ്ടാക്കിയിരുന്നത്. മനുഷ്യന്‍ ലോഹങ്ങള്‍ കൊണ്ട് ആയുധമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ലോഹചീപ്പുകളും ഉണ്ടാക്കി. വെള്ളി, പിച്ചള ചീപ്പുകളും ആളുകള്‍ ഉപയോഗിച്ചിരുന്നു. ഇരുവശത്തും പല്ലുകളുള്ള ലോഹചീപ്പുകളും ഉണ്ടാക്കിയിരുന്നു. പിന്നീട് തടി കൊണ്ടുള്ള ചീപ്പുകള്‍ നിര്‍മ്മിച്ചു. ഇതിനുപയോഗിച്ചിരുന്നത് ചെറി, […]

Continue Reading

മാർച്ച് 17, ഇന്ന് ലോകനിദ്രാദിനം

-സുകന്യാശേഖർ മാർച്ച് മൂന്നാമത്തെ വെള്ളിയാഴ്ചയാണ് എല്ലാ വർഷവും ലോകനിദ്രാദിനം ആചരിക്കുന്നത്. ഗ്ലോബൽ സ്ലീപ്പ് സൊസൈറ്റിയുടെ ഒരു ശാഖയായ ദി വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി 2008-ൽ വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി രൂപീകരിച്ചു. നല്ല ഉറക്കത്തിൻ്റെ മൂല്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉറക്കവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഈ ദിനം ആരംഭിച്ചു. 2023 ലെ ലോക ഉറക്ക ദിനത്തിൻ്റെ തീം “നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്” എന്നതാണ്. നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പോലെ, […]

Continue Reading

ക്ലിയോപാട്രയുടെ സൌന്ദര്യരഹസ്യം, ബേൺപ്ലാൻ്റ്

ഇംഗ്ലീഷില്‍ അലോവെറ എന്നറിയപ്പെടുന്ന കറ്റാര്‍വാഴ സൗന്ദര്യവര്‍ദ്ധനക്കുപയോഗിക്കുന്ന ചെടിയാണ്. മാംസളമായ ഇലകളാണ് കറ്റാര്‍വാഴയുടേത്. ചിലപ്പോള്‍ ഇതില്‍ വെള്ളപ്പൊട്ടുകളും കാണാം. ഇതിന്‍റെ അഗ്രഭാഗങ്ങളില്‍ ചെറിയ മുള്ളുകളുമുണ്ടാകും. ഏകദേശം 30 മുതല്‍ 50 സെന്‍റീമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. ചെടിയിലെ തണ്ടുപോലെയുള്ള ഭാഗങ്ങള്‍ വീണ്ടും നട്ടാണ് പുതിയ ചെടികള്‍ കൃഷി ചെയ്യുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറ്റാര്‍വാഴ കാണപ്പെടുന്നു. ഏതാണ്ട് 240 ഇനം ചെടികളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാല് ഇനങ്ങളാണ് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണത്തിനുയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ സവിശേഷഗുണത്തിനു […]

Continue Reading

ഡിണ്ടിം സൗഹൃദം

-സുകന്യാശേഖർ വളര്‍ത്തുപൂച്ചകളെയും പട്ടികളെയും പുഴ കടത്തി വിട്ടാലും അവ യജമാനനെ തേടിവരുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. മനുഷ്യരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതില്‍ മൃഗങ്ങളെപ്പോലെ പെന്‍ഗ്വിനും പിന്നിലല്ല എന്നു തെളിയിക്കുന്ന ഒരു സംഭവം അടുത്തയിടെയുണ്ടായി. ഡിണ്ടിം എന്ന പെന്‍ഗ്വിനും അവന്‍റെ പരിചരണമേറ്റെടുത്ത ഡിസൂസയും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥയിതാ :ചികിത്സ2011 മേയ് മാസത്തില്‍ ബ്രസീലിലെ റിയോ ഡീ ജെനീറോയില്‍ താമസിക്കുന്ന 71 വയസ്സുള്ള ജാവോ പെരേര ഡിസൂസയ്ക്ക് കടല്‍ത്തീരത്തു നിന്നും ഒരു പെന്‍ഗ്വിനെ ലഭിച്ചു. എണ്ണയില്‍ കുളിച്ച് നീന്താന്‍ പറ്റാതെ അവശനിലയിലായിരുന്നു […]

Continue Reading

ആനവേട്ട തടയാന്‍ ഡിഎന്‍എ ടെസ്റ്റ്

-സുകന്യാശേഖർ രണ്ടു തരം ആനകളാണ് ഈ ഭൂമുഖത്തുള്ളത്-ഏഷ്യന്‍ ആനയും ആഫ്രിക്കന്‍ ആനയും. വലിപ്പത്തില്‍ വമ്പന്‍ ആഫ്രിക്കന്‍ ആനയാണ്. ആഫ്രിക്കന്‍ ആനകളില്‍ കൊമ്പനാനയ്ക്കും പിടിയാനയ്ക്കും നീളമുള്ള കൊമ്പുകളുണ്ട്. ആഫ്രിക്കന്‍കാടുകളില്‍ ആനകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്. ഇതിന്‍റെ പ്രധാന കാരണങ്ങള്‍ വാസസ്ഥലം നഷ്ടപ്പെടല്‍ (കാടു വെട്ടിത്തെളിക്കുന്നതു മൂലം), മനുഷ്യരുടെ വേട്ടയാടല്‍ എന്നിവയാണ്. ആഫ്രിക്കന്‍ആനകളുടെ ഇപ്പോഴത്തെ മരണനിരക്ക് തുടര്‍ന്നാല്‍ അടുത്ത 5 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഈ ജീവവര്‍ഗ്ഗം തന്നെ അപ്രത്യക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.ആനകള്‍ വേട്ടയാടപ്പെടുന്നത് മുഖ്യമായും ആനക്കൊമ്പുകള്‍ക്കു വേണ്ടിയാണ്. ആനക്കൊമ്പുകളുടെ […]

Continue Reading

ഉരുളക്കിഴങ്ങിലെ പോഷകം

അരിയും ഗോതമ്പും ചോളവും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്. ബിസി 8000-നും 5000-നും ഇടയ്ക്ക് പെറുവിലാണ് ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യപ്പെട്ടതെന്നു കരുതുന്നു. 1536-ല്‍ പെറുവിനെ സ്പെയിന്‍ കീഴടക്കിയപ്പോള്‍ അവര്‍ വഴി ഉരുളക്കിഴങ്ങ് യുറോപ്പിലെത്തി. 1589-ല്‍ അയര്‍ലന്‍ഡില്‍ വന്‍തോതില്‍ ഉരുളക്കിഴങ്ങുകൃഷി തുടങ്ങി. ഓട്സിനേക്കാളും ഗോതമ്പിനേക്കാളും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു കൃഷിയായി ഉരുളക്കിഴങ്ങ് മാറി. 1620-നു ശേഷം അമേരിക്കയിലും കിഴങ്ങുകൃഷി തുടങ്ങി. 18-ാം നൂറ്റാണ്ടിലാണ് ഫ്രാന്‍സില്‍ കിഴങ്ങെത്തിയത്.ഉരുളക്കിഴങ്ങിലെ പോഷകംഒരു പഴത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ […]

Continue Reading

ആനക്കൈ തുമ്പിക്കൈ

2 മീറ്റര്‍ വരെ നീളം വെയ്ക്കുന്ന ആനയുടെ തുമ്പിക്കൈയ്ക്ക് മാത്രമായി ഭാരമെത്രയുണ്ടെന്നോ? 140 കിലോഗ്രാം. ഇത്രയും ഭാരവും തൂക്കി നടക്കുന്ന ഇവയെ സമ്മതിക്കണം, അല്ലേ? തുമ്പിക്കൈ വളരെ ബലമുള്ളതാണ്. ഇതില്‍ ഒരു എല്ലു പോലുമില്ല. എന്നാല്‍ ഒരു ലക്ഷം പേശികളുണ്ട്. ഇത്രയും പേശികളുള്ളതുകൊണ്ടല്ലേ ആനയ്ക്ക് തുമ്പിക്കൈ ഇഷ്ടം പോലെ വളയ്ക്കാനും തിരിക്കാനും മടക്കാനും നീട്ടാനും കഴിയുന്നത്. നമുക്ക് രണ്ടു കൈകൊണ്ടും ചെയ്യാന്‍ സാധിക്കുന്നതൊക്കെ ആനയ്ക്ക് തുമ്പിക്കൈ കൊണ്ട് ചെയ്യാന്‍ സാധിക്കും. വെള്ളം കുടിക്കുന്നതും വെള്ളം ശരീരത്തില്‍ ചീറ്റിത്തെറിപ്പിക്കുന്നതും […]

Continue Reading

വേനലും നമ്മളും പിന്നെ സുരക്ഷാമാർഗ്ഗങ്ങളും

-സുകന്യാ ശേഖർ എന്താണ് സൂര്യാഘാതം?സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. സൂര്യന്‍റെ അതിഭയങ്കരമായ ചൂട് മൂലം തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്നു, നിര്‍ജ്ജലീകരണമുണ്ടാകുന്നു, ചര്‍മ്മത്തില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. സൂര്യാഘാതമേല്‍ക്കുമ്പോള്‍ തൊലി ചുവക്കുന്നു, ചൂടാകുന്നു, വേദനയും ഉണ്ടാകുന്നു. പൊള്ളലേറ്റ് കുറച്ചു ദിവസം കഴിയുമ്പോള്‍ ആ ഭാഗത്തെ തൊലി ഉരിഞ്ഞുപോകും. സൂര്യാഘാതമേറ്റാല്‍ വൈദ്യസഹായം തേടണം. കഠിനമായ വെയിലത്ത് അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാറുള്ളത്. താങ്ങാന്‍ പറ്റാത്ത അമിതമായ ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരപ്രശ്നമാണിത്. കുട്ടികളിലും […]

Continue Reading

സാരു, ചാരു, രസം..

വാളന്‍പുളിവെള്ളം, തക്കാളി, കുരുമുളക്, ജീരകം തുടങ്ങിയവയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ദക്ഷിണേന്ത്യയിലെ സൂപ്പാണ് രസമെന്നു പറയാം. ഇതില്‍ ചേര്‍ക്കാനുള്ള രസപ്പൊടി ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്. സദ്യയില്‍ സാമ്പാര്‍ ഉണ്ടു കഴിഞ്ഞാണ് രസമൊഴിച്ച് കഴിക്കുക. ചിലര്‍ക്ക് രസം കുടിക്കാനാണിഷ്ടം. കന്നഡയില്‍ സാരു, തെലുങ്കില്‍ ചാരു എന്നൊക്കെയാണ് രസത്തിന്‍റെ പേര്. പലതരം രസമുണ്ട്. നാരങ്ങാരസം, കടലരസം, മാങ്ങാരസം, ഇഞ്ചിരസം, വെളുത്തുള്ളിരസം, പൈനാപ്പിള്‍രസം, മൈസൂര്‍രസം തുടങ്ങി ലിസ്റ്റ് നീണ്ടുപോകും. രസം വളരെ സ്വാദിഷ്ടം മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ നിറഞ്ഞ ഒരു വിഭവമാണ് […]

Continue Reading