ലോകകപ്പിന്‍റെ പതിനൊന്നാം ദിവസമായ ഇന്നലെ പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ആദ്യപകുതിയില്‍ ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് കാണികലെ നിരാശപ്പെടുത്തിയിരുന്നു.
അര്‍ന്‍റീനയെ ഗോളടിപ്പിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യപകുതിയില്‍ പോളണ്ട് കളിച്ചത്. അലെക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരെസ് എന്നിവരുടെ ഗോളുകളാണ് അര്‍ജന്‍റീനയ്ക്ക് തുണയായത്. അര്‍ജന്‍റീനയുടെ നിരവധി അവസരങ്ങള്‍ പോളണ്ട് ഗോള്‍കീപ്പര്‍ വോസിയച് ഷെസ്നി പ്രതിരോധിച്ചിരുന്നു.
