ഇന്നു രാവിലെ തുടങ്ങിയ ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 19 ജില്ലകളിലെ 89 നിയമസഭാമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5-നാണ്. വോട്ടെണ്ണല്‍ എട്ടാം തീയതി നടക്കും.
ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്വി, ക്രിക്കറ്റ് താരം രവീന്ദ്രജഡേജയുടെ ഭാര്യ റിവാബ ജഡേജ തുടങ്ങിയവരാണ് വോട്ടു തേടുന്ന പ്രമുഖര്‍. മൊത്തം 788 സ്ഥാനാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ തവണ പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളില്‍ ഇപ്രാവശ്യം പ്രധാനമന്ത്രി പ്രചാരണത്തിന് നേരിട്ടെത്തിയിരുന്നു.
