മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

India

ബിജെപി നേതാവ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും ചടങ്ങ്. മണിക് സാഹയോടൊപ്പം മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. അഗര്‍ത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലണ് ചടങ്ങുകള്‍ നടക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ത്രിപുര കോണ്‍ഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമലഭാ കക്ഷി യോഗത്തിലാണ് മണിക് സാഹ മുഖ്യമന്ത്രിയാകാനുള്ള തീരുമാനം കൈകൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *