ലോകകപ്പിലെ ഇന്നത്തെ കോസ്റ്ററിക്ക-ജര്‍മനി മത്സരം മൂന്ന് വനിതാറഫറിമാരാണ് നിയന്ത്രിക്കുക. ചരിത്രത്തിലിത് ആദ്യമാണ്. ഒരു നൂറ്റാണ്ടോളമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഇതുവരെ റഫറിമാരായി വനിതകള്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്, ബ്രസീലിലെ നൂസ ബെക്ക്, മെക്സിക്കോയിലെ കരെന്‍ ഡയസ് എന്നിവരാണ് ഇന്ന് റഫറിക്കുപ്പായമണിയുന്നത്.
ലോകകപ്പ് യോഗ്യതാമത്സരത്തിലെയും ചാമ്പ്യന്‍സ് ലീഗിലെയും ആദ്യ റഫറിയായ വനിത എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനാണ്. യുഎസിന്‍റെ കാതറീന്‍ നെസ്ബിക്, ജപ്പാന്‍റെ യംഷിത യോഷ്മി, റുവാണ്ടയുടെ സലിമ മുകന്‍സംഘ എന്നിവരും ഈ വര്‍ഷത്തെ റഫറിസംഘത്തിലുണ്ട്.
