ട്രാഫിക് നിയന്ത്രണം

Kerala LATEST

തൃശൂരില്‍ ദേശീയപാതയിലാണ് ട്രാഫികിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്. ഇതിന്‍റെ ഭാഗമായി ചെക്ക്പോസ്റ്റിലും ടോള്‍ബൂത്തിലും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങി.
വാണിയംപാറ മുതല്‍ പൊങ്ങം വരെ ഇനിമുതല്‍ ലൈന്‍ ട്രാഫിക് നിര്‍ബന്ധം. വേഗം കുറഞ്ഞ വാഹനങ്ങളും ട്രെയ്ലറുകളും ചരക്കുവാഹനങ്ങളും ഇടതു വശത്തു കൂടിയും വേഗം കൂടിയ വാഹനങ്ങള്‍ വലതുവശത്തു കൂടിയുമാണ് പോകേണ്ടത്. ഓവര്‍ടേക്ക് ചെയ്യുന്നത് വലതു വശത്തു കൂടിയായിരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളെ റോഡില്‍ വെച്ച് തടയില്ല. എന്നാല്‍ ക്യാമറകളിലൂടെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടെത്തി നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *