വനിതാ ടി-20; ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യസെമി ഇന്ന്

Sports

വനിതാ ടി-20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്. കേപ്പ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. ലോകകപ്പില്‍ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്‌ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
സ്മൃതി മന്ദന, റിച്ച ഘോഷ്, ഒരു പരിധി വരെ ജമീമ റോഡ്രിഗസ് എന്നിവരൊഴികെ ഷഫാലിയും ഹര്‍മന്‍പ്രീത് കൗറുമടക്കമുള്ള ബാറ്റര്‍മാര്‍ ഫോമൗട്ടാണ്. ഇതിനൊപ്പം ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രകടനങ്ങളിലും ആശങ്കയുണ്ട്. അയര്‍ലന്‍ഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്മൃതിയുടെ ഇന്നിംഗ്‌സ് ആണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *