കോപ്പ അമേരിക്ക ഫുട്ബോള്‍; അമേരിക്കയില്‍ പന്തുരുളും

Sports

2016 നുശേഷം 2024 ല്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്ക വീണ്ടും വേദിയായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കയില്‍ നിന്ന് പത്തുടീമുകളും കോണ്‍കാഫില്‍ നിന്ന് ആറ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ടീമുകള്‍ ടൂര്‍ണമെന്റില്‍ ഭാഗമാകുന്നത്. ലോകഫുട്ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവിലെ കോപ്പ അമേരിക്ക ജേതാക്കള്‍.
2024 കോപ്പ അമേരിക്ക ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. 2021-ല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തിലാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മെസ്സി അര്‍ജന്റീനയുടെ കുപ്പായത്തില്‍ നേടുന്ന ആദ്യ പ്രധാന കിരീടം കൂടിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *