ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 9 പൈസ നിരക്കിലാണ് വര്‍ധന. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്.

