തീർത്ഥാടകരെ വരവേല്ക്കാൻ
വിപുലമായ ക്രമീകരണങ്ങൾ
-ഡോ.എൻ.ജയരാജ്

Kerala LATEST

കോവിഡ് മഹാമാരിക്കും മഹാപ്രളയത്തിനും ശേഷമുള്ള ഈ മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പ്രസ്താവിച്ചു.
മണ്ഡലക്കാലത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും യോഗം
ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ശബരിമല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാകുന്നതിന് എല്ലാവകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.
സുരക്ഷക്ക് ആവശ്യമായ പോലീസ് സംവിധാനമൊരുക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറിയിച്ചു. ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും തീർത്ഥാടകർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു. ദിശാ ബോർഡുകൾ വൃത്തിയാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യാമെന്ന് എൻ.എച്ച്, കെ.എസ്.ടി.പി, പി.ഡബ്ല്യു.
ഡി. അധികൃതരും അറിയിച്ചു. ശബരിപാതയിൽ ആവശ്യമായ വഴിവിളക്കുകൾ വൈദ്യുത ബോർഡും പഞ്ചായത്തും ചേർന്ന് സ്ഥാപിക്കും. തീർത്ഥാടകർക്കായി സ്‌പെഷ്യൽ ബസുകൾ കെഎസ്ആർടിസി ഏർപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി കൂടുതൽ ഊർജ്ജിതമായി നടപ്പാക്കും. തീർത്ഥാടകർ സ്‌നാനത്തിനായി ഇറങ്ങുന്ന കടവുകളിൽ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനമായി.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ, കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി തഹസീൽദാർ ജയപ്രകാശ്, കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി ബാബുക്കുട്ടൻ,ജില്ലാ പഞ്ചായത്ത് അംഗം ടി. എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ഷാജി പാമ്പൂരി, രവീന്ദ്രൻ, മിനി സേതുനാഥ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ. ടി. ശോഭന, വിവിധ വകുപ്പുകൾ ആയ,പി ഡബ്ലിയു ഡി, കെ എസ് ടി പി, വാട്ടർ അതോറിറ്റി, കെ എസ് ഈ ബി, ജനറൽ ഹോസ്പിറ്റൽ, നാഷണൽ ഹൈവേ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ്, കെ എസ് ആർ ടി സി, എക്‌സ്സൈസ്, ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ഫയർ ഫോഴ്‌സ് അടക്കമുള്ളവയുടെ മേധാവികൾ,മർച്ചന്റ് അസോസിയേഷൻ, ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ, അയ്യപ്പ സേവാസംഘം ഭാരവാഹികൾ അടക്കമുളവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *