ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. കോട്ടയം ചങ്ങനാശേരിക്കു സമീപം തുരുത്തിയില്‍ വച്ചാണ് ആനയിടഞ്ഞത്. ഇടഞ്ഞ ആന മണിക്കൂറുകളോളം വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിടുകയും കെഎസ്ഇബി ലൈനുകള്‍ വലിച്ചിടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചു. ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ വാഴപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇട റോഡുകള്‍ വഴി വാഹനം തിരിച്ചുവിട്ടു
