സതീഷ് കൗശിക് അന്തരിച്ചു

NEWS

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു, നടന്‍ എന്ന നിലയില്‍, സതീഷ് കൗശിക് 1987ലെ സൂപ്പര്‍ഹീറോ ചിത്രമായ മിസ്റ്റര്‍ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഹാസ്യനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. 1965 ഏപ്രില്‍ 13ന് ഹരിയാനയിലാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡില്‍ ഇടം കണ്ടെത്തുന്നതിന് മുമ്പ് അദ്ദേഹം നാടകങ്ങളില്‍ അഭിനയിച്ചു വരികയായിരുന്നു.
1990ല്‍ രാം ലഖന്‍, 1997ല്‍ സാജന്‍ ചലെ സസുരാല്‍ എന്നീ ചിത്രങ്ങളിലൂടെ സതീഷ് കൗശിക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി. ഭാര്യക്കും മകള്‍ക്കും ഒപ്പമായിരുന്നു സതീഷ് കൗശിക് കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *