പതിനഞ്ചാം നിയമസഭയുടെ ഏഴാമത് സമ്മേളനം ആരംഭിച്ചു. നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭ ഒമ്പത് ദിവസത്തേക്കാണ് സമ്മേളിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എട്ട് ബില്ലുകള്‍ പരിഗണിക്കും. നിയമസഭാസ്പീക്കര്‍ പാനലില്‍ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തി. യു.പ്രതിഭ, സി.കെ.ആശ, കെ.കെ.രമ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെയും ഡപ്യൂട്ടിസ്പീക്കറുടെയും അസാന്നിധ്യത്തില്‍ സഭയെ നിയന്ത്രിക്കാനാണ് സ്പീക്കര്‍ പാനല്‍ നിയമനം.
