പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫ്രാന്‍സും സെനഗലിനെ തോല്‍പ്പിച്ച ഇംഗ്ലണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിന് രാത്രി 12.30-നാണ് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍.
ഫ്രാന്‍സിനു വേണ്ടി 74-ാം മിനിറ്റിലും 91-ാം മിനിറ്റിലും എംബാപ്പെയാണ് രണ്ട് ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റിലായിരുന്നു ഒളിവര്‍ ജിറൂദിന്‍റെ ഗോള്‍. പോളണ്ടിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പെനാള്‍റ്റിയിലൂടെയാണ് ഒരു ഗോള്‍ മടക്കിയത്.
ആദ്യപകുതിയില്‍ ഉജ്വലപോരാട്ടവുമായി ഇംഗ്ലണ്ടിനെ സെനഗല്‍ വിറപ്പിച്ചെങ്കിലും മൂന്നു ഗോളുകളിലൂടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. 37-ാം മിനിറ്റിലെ ജോര്‍ദന്‍ ഹെന്‍ഡേഴ്സണിന്‍റെയും ഹാരി കെയ്നിന്‍റെയും പ്രകടനം ഗോളിലേക്കെത്തി. ആദ്യ രണ്ട് ഗോളുകള്‍ ജൂഡ് ബെല്ലിങായിരുന്നു നേടിയത്.
