എലിക്കെണി!

Fun Facts

1947-ല്‍ തന്‍റെ 80-ാം പിറന്നാള്‍ ആഘോഷത്തിന് ഒരു റേഡിയോ നാടകം എഴുതി അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍മേരി ക്രൈം നോവലിസ്റ്റായിരുന്ന അഗതാക്രിസ്റ്രിയോട് ആവശ്യപ്പെട്ടു. 1947 മെയ് 30-ന് നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു. ആദ്യം അതിന്‍റെ പേര് ‘ത്രീ ബ്ലൈന്‍ഡ് മൈസ്’ (കണ്ണു കാണാത്ത മൂന്ന് എലികള്‍) എന്നായിരുന്നു. 1952-ല്‍ ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. അപ്പോള്‍ പേര് മാറ്റി. പുതിയ പേര് ‘മൗസ്ട്രാപ്പ്’ (എലിക്കെണി) എന്നായിരുന്നു.
ഈ നാടകത്തിന്‍റെ സകല അവകാശവും അഗത പേരക്കുട്ടിയായ മാത്യു പ്രിച്ചാര്‍ഡിന് നല്‍കി. മാത്യുവിന്‍റെ ഏഴാം പിറന്നാള്‍ സമ്മാനമായിട്ടാണ് ഇത് നല്‍കിയത്. 1956-ല്‍ ഇത് സിനിമയാക്കാനുള്ള ‘റൈറ്റ്’ ബ്രിട്ടീഷ് ഫിലിം പ്രൊഡ്യൂസറായിരുന്ന ജോണ്‍ വൂള്‍ഫിന് വില്‍ക്കപ്പെട്ടു. പക്ഷെ ഒരു നിബന്ധനയുണ്ടായിരുന്നു. നാടകം അവസാനം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം ആറുമാസം കഴിഞ്ഞേ സിനിമ പുറത്തിറങ്ങാവൂ.
1999-ല്‍ വൂള്‍ഫ് മരിച്ചു. ആദ്യഅവതരണം കഴിഞ്ഞ് 50 വര്‍ഷത്തിനുശേഷം ഇപ്പോഴും ‘എലിക്കെണി’ ലണ്ടനിലെ സെന്‍റ് മാര്‍ട്ടിന്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാടകാവതരണം ഇപ്പോള്‍ 24,000 പ്രാവശ്യം കഴിഞ്ഞു. ചരിത്രത്തില്‍ ഇത് റെക്കോര്‍ഡാണ്. എന്തായാലും ഇതുവരെ ഇതിന്‍റെ സിനിമയിറങ്ങാനുള്ള ഭാഗ്യമുണ്ടായില്ല.
മറ്റൊരു റെക്കോര്‍ഡ് : അഗതയുടെ ആദ്യനോവല്‍ മുതല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ പ്രൈവറ്റ് കുറ്റാന്വേഷകനാണ് ഹെര്‍ക്യൂള്‍ പൊയ്റോട്ട്. ഇദ്ദേഹം അഗതയുടെ 33 നോവലുകളിലും 51 ചെറുകഥകളിലും റേഡിയോ നാടകങ്ങളിലും സ്ഥിരകഥാപാത്രമായിരുന്നു. 1976-ല്‍ താന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അഗത ഈ കഥാപാത്രത്തിന്‍റെ അവസാനം കുറിച്ചു. അഗതയെപ്പോലെ പ്രശസ്തിയിലേക്കുയര്‍ന്ന ശേഷമാണ് പൊയ്റോട്ടും ജീവന്‍ വെടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *