കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികൾ ത്വരിതപ്പെടുത്തും – ഡോ.എന്‍.ജയരാജ്

Kerala LATEST Politics

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികള്‍ ത്വരിതപ്പെടുത്തും – ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കിഫ്ബി മുഖേന പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ് എന്നിവ സ്‌പോര്‍ട് കേരള ഫൗണ്ടേഷന്‍ എന്ന ഏജന്‍സിയാണ് തയാറാക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപനം ചെയ്ത് നടപ്പാക്കുന്നതിന് ചീഫ് വിപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനും നടപടികളായതായി മന്ത്രി മറുപടിയില്‍ അറിച്ചതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *