സ്‌കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

Kerala LATEST

24 വേദികളിലായി ജനുവരി 3 മുതൽ 7 വരെ സംസ്ഥാന സ്‌കൂൾ കലോത്സത്തിന് കോഴിക്കോട് ആതിഥേയത്വം നൽകും.

കോഴിക്കോട്: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിൽ 239ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും.
തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുത്തത്.
കലോത്സവത്തിന്റെ മറ്റൊരു ആകർഷണത എന്നത് കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടർന്നു പോരുന്നു.

Leave a Reply

Your email address will not be published. Required fields are marked *