ബസുകളുടെ മത്സരയോട്ടംചര്‍ച്ചചെയ്യാന്‍ യോഗം 14-ന്

LATEST

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം.
മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *