ഹർജി തള്ളി/ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

LATEST

സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചന. ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ചയായേക്കും. അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ കാരണമായ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാനു മുന്നില്‍ തടസങ്ങളില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിഹൈക്കോടതിയാണ് തള്ളിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട സജി ചെറിയാൻ്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത് സജി ചെറിയാൻ്റെ മന്ത്രിസഭാ പ്രവേശനത്തിന് കൂടുതൽ സാധ്യതയേറി.

Leave a Reply

Your email address will not be published. Required fields are marked *