ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചു.
ഫ്രാൻസിനുവേണ്ടി ഫ്രാൻസ്തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവർ ഗോൾ നേടി.
ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ തകർത്ത് അഞ്ചാം മിനിറ്റിൽ ഫ്രാൻസ് ആദ്യ ഗോളടിച്ചു. ആദ്യഗോൾ തിയോ ഹെർണാണ്ടസിൻ്റെ വക
കിലിയൻ എംബപ്പെയെ മത്സരത്തിലാകെ തളച്ചിടാൻ ശ്രമിച്ചത് മറ്റുള്ളവർക്ക് അവസരം സൃഷ്ടിച്ചു. തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം തുടങ്ങി. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി.
പകരക്കാരനായി കളത്തിലിറങ്ങി 44-ാം സെക്കൻഡിലാണ് മുവാനിയുടെ അതിവേഗ ഗോൾ. എംബാപ്പെയാണ് ഫ്രാൻസിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കിയത്. മൊറോക്കോ ബോക്സിനുള്ളിൽ എംബപ്പെ നടത്തിയ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച മുവാനി അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
ഫ്രഞ്ച് പടയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. വരുന്ന ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും.
