മൂന്നാം തവണയും ഹോക്കി ലോകകപ്പ് കരസ്ഥമാക്കി ജർമനി.
കലിംഗ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഷൂട്ട്ഔട്ടിനും സഡൻ ഡെത്തിനുമൊടുവിൽ 5 -4 എന്ന സ്കോറിന് ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് ജർമനി കപ്പിൽ മുത്തമിട്ടത്. 2-0 എന്ന നിലയിൽ പിന്നിൽ നിന്ന ജർമനി, നിശ്ചിത സമയം അവസാനിക്കവേ മത്സരം 3 -3 എന്ന സ്കോർ ലൈനിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ ഷൂട്ട്ഔട്ടിലും 3 -3 എന്ന സ്കോർ പാലിച്ചു. സഡൻ ഡെത്തിലെ ആദ്യ ഷോട്ട് ഇരു ടീമുകളും വലയിലെത്തിച്ചു.
സഡൻ ഡെത്തിലെ രണ്ടാം ഷോട്ട് ഗോളാക്കി പ്രിൻസ് ജർമനിക്ക് 5 -4 എന്ന നിലയിൽ ലീഡ് സമ്മാനിച്ചു. ഡു ഓർ ഡൈ ഷോട്ടെടുത്ത കോസിൻസിന്റെ ഫ്ലിക് ജർമൻ ഗോളി തടുത്തിട്ടതോടെ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം പരാജയം രുചിക്കുകയായിരുന്നു.
