അർത്ഥോക്തിയിൽ അവസാനിപ്പിച്ച ഡോ.എൻ ജയരാജിൻ്റെ കുറിപ്പ്

Kerala

കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്തത്ഗവൺമെൻ്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ ജയരാജാണ്. അദ്ദേഹം ഈ വിഷയം ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്

നോക്കൂ, നമുക്ക് ഈ മനോഹരമായ ലോകത്തെ കാണാം. എന്നാൽ എന്താണ് വെളിച്ചമെന്ന് തിരിച്ചറിയാതെ ഇരുട്ടിൻ്റെ ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നു സങ്കല്പിച്ചു നോക്കാൻ പോലും നമുക്കാവില്ല. പക്ഷെ നമുക്കിടയിൽ അവരും ജീവിക്കുന്നുണ്ട്. അവർക്കും സ്വപ്‌നങ്ങളും ചിന്തകളുമുണ്ട്. അതിരുകളില്ലാത്ത ലോകത്തെ അകക്കണ്ണുകൊണ്ട് കണ്ട ഹെലൻ കെല്ലറിനെപ്പോലെ…

കാളകെട്ടിയിലെ അസ്സീസി അന്ധവിദ്യാലയത്തിലെ സ്‌കൂൾ വാർഷികവും അദ്ധ്യാപരുടെ യാത്രയപ്പ് സമ്മേളനവും ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കുഞ്ഞുങ്ങളുടെ കുറവുകളെ മികവുകളാക്കിയ അദ്ധ്യാപകരോട് വലിയ ആദരവ് തോന്നി.

തിരികെ പോരുമ്പോഴും ആ കുഞ്ഞുങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചിന്തിച്ചത്.

ഞാനീ കുറിപ്പ് അർത്ഥോക്തിയിൽ അവസാനിപ്പിക്കുന്നു…

കുറിപ്പ് പൂർണ്ണമാക്കാതെ ഞാനീ കുറിപ്പ് അർത്ഥോക്തിയിൽ അവസാനിപ്പിക്കുന്നു എന്നാണദ്ദേഹം കുറിക്കുന്നത്. മനുഷ്യപക്ഷത്തുനിൽക്കുന്ന ജനപ്രതിനിധിയായിട്ടാണ് ജയരാജിനെ ജനങ്ങൾ കാണുന്നത്. കൊച്ചുകുട്ടികളോട് പോലും ചങ്ങാത്തംകൂടാൻ അദ്ദേഹത്തിന് യാതോരു വൈമനസ്യവും ഇല്ല. കേരളത്തിൽ ഗൺമാനില്ലാത്ത ഏക ക്യാനിനറ്റ് റാങ്ക്കാരനും ഡോ. ജയരാജ് മാത്രമാണ്. കഴിഞ്ഞ പതിനാറ് വർഷത്തിലേറെയായി കാഞ്ഞിരപ്പള്ളി നിയോജകമണ്ധലത്തെ പ്രതിനിധീകരിക്കുന്നത് ഡോ. ജയരാജാണ്. കേരളകോൺഗ്രസ്സിൻ്റെ സ്ഥാപകനേതാവും മുൻമന്ത്രിയുമായിരുന്ന പ്രൊഫ. കെ നാരായണക്കുറുപ്പിൻ്റെ മകനായ ജയരാജ് കവിയും കോളമിസ്റ്റുമാണ്. അദ്ദേഹം രചിച്ച സാമാജികൻ സാക്ഷി എന്ന പുസ്തകം നിയമസഭാസമുച്ചയത്തിൽ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽവെച്ച് നിയമസഭാസ്പീക്കർ എ.എൻ ഷംസീറായിരുന്നു പ്രകാശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *