എഴുന്നള്ളത്തിനു കൊണ്ടുപോയ ആനയുടെ കൊമ്പെവിടെ?

Kerala


ആനയുമായി സഞ്ചരിക്കുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു.
കോട്ടയത്ത് ദേശീയ പാത 183 – ൽ വാഴൂർ പുളിക്കൽക്കവലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തിൽ ഇടിക്കുകയായിരുന്നു.

പെരുമ്പാവൂർ പ്രസാദ് എന്ന ആനയെ കയറ്റി വന്ന ലോറിയാണ് മരത്തിലിടച്ച് അപകടത്തിൽ പെട്ടത്. ഇടുക്കി ജില്ലയിലുള്ള ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം എറണാകുളം ജില്ലയിലേക്ക് വാഹനത്തിൽ കൊണ്ടു പോകുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആനയുടെ രണ്ടു കൊമ്പുകളും ഊരിപ്പോയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ആനയെകാണാൻ ഓടിക്കൂടി. അപ്പോഴാണ് ആന മോഴആനയാണന്നു മനസ്സിലായത്. കൃത്രിമകൊമ്പ് പിടിപ്പിച്ചാണ് പ്രസാദിനെ എഴുന്നള്ളിക്കുന്നത്. ആനയ്ക്കും, കൊമ്പിനും, ഒപ്പമുണ്ടായിരുന്ന വർക്കും പരിക്കേറ്റില്ല. ആനയെ മറ്റൊരു വാഹനത്തിൽ കയറ്റി, എറണാകുളത്തേക്ക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *