റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്ട്രൈക്കറും വെയ്ല്‍സ് താരവുമായ ഗാരത് ബെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് 33-കാരന്‍ ഈ തീരുമാനമെടുത്തത്. ക്ലബ്, ഇന്റര്‍നാഷണല്‍ എന്നിങ്ങനെ എല്ലാത്തരം മത്സരങ്ങളില്‍ നിന്നുമാണ് ബെയില്‍ വിരമിച്ചത്.
ബെയ്ല്‍ തന്റെ കരിയറില്‍ 394 മത്സരങ്ങളില്‍ നിന്ന് 141 ഗോളുകള്‍ നേടി. 2006 മേയിൽ വെയിൽസ് ദേശീയ ടീം വേണ്ടി അരങ്ങേറിക്കൊണ്ട് ബെയ്ൽ, രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി.

