കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ചസംഭവം: ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

NEWS

കുഴല്‍മന്ദത്ത് 2022 ഫെബ്രുവരി ഏഴിനു കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ചസംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പാലക്കാട് നിന്ന്‌വടക്കഞ്ചേരിയിലേക്ക് വരികയായിരുന്നു ബസ്. റോഡിന്റെ ഇടത് വശത്തുകൂടി പോകാന്‍ സ്ഥലം ഉണ്ടായിട്ടും ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിക്കുകയായിരുന്നു. ഔസേപ്പ് മനപൂര്‍വ്വം അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതില്‍ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തിവരുകയായിരുന്നു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡ്രൈവര്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നുവെങ്കില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി അന്വേഷണത്തില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *