ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിറവില്‍ ആര്‍ആര്‍ആര്‍

Cinema

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിറവില്‍ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എം.എം. കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന ഗാനത്തിനാണ് അംഗീകാരം. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ഗാനം രചിച്ചത്. എആര്‍ റഹ്‌മാന് ശേഷം ഇതാദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റഹ്‌മാനിലൂടെ പുരസ്‌കാരം നേടിയത്. ഇംഗ്ലീഷ് ഇതര സിനിമകള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും തെലുങ്ക് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഏകദേശം 1200 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി കളക്ഷന്‍ നേടിയത്. 2022ല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ വന്‍ വിജയമായിരുന്നു രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. 450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു,

Leave a Reply

Your email address will not be published. Required fields are marked *