മെസിക്ക് ഫിഫ പുരസ്‌കാരം

Sports


ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ, പി.എസ്.ജിയുടെ ഫ്രഞ്ച് വിങ്ങര്‍ കിലിയന്‍ എംബാപ്പെ എന്നിവരെയാണ് മെസ്സി പിന്തള്ളിയത്.
രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്.2016-ല്‍ ആരംഭിച്ച പുരസ്‌കാരത്തില്‍ ഇതിന് മുമ്പ് 2019-ലാണ് മെസ്സി നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച താരമായത്. ലോകകപ്പില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച മെസ്സി ഫൈനലില്‍ ഇരട്ടഗോളും നേടിയിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കായി 27 കളിയില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റും മെസ്സി നേടി.
മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണി മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *