ബ്യൂട്ടി പാര്‍ലര്‍ ഉടമ ലഹരിസ്റ്റാംപുമായി അറസ്റ്റില്‍

Crime


ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ചാലക്കുടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഷി സ്‌റ്റൈയില്‍’ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. ബ്യൂട്ടി പാര്‍ലറില്‍ ലഹരി വില്‍പന നടക്കുന്നതായി എക്‌സൈസിനു രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഷീലയുടെ ഇരുചക്ര വാഹനത്തില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.
ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വില്‍പന. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാര്‍ലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. പിടിച്ചെടുത്ത ലഹരി സ്റ്റാമ്പുകള്‍ക്ക് ഒരുലക്ഷം വില വരുമെന്നാണ് എക്‌സൈസ് സംഘം നല്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *