ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണം

Crime Kerala


സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ചന്ദ്രബോസ് വധം സമൂഹത്തിനാകെ വിപത്തും ഭീഷണിയുമാണു അപ്പീലിൽ പറയുന്നു.
ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
കേസ് നടക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിച്ചു.24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. പിഴത്തുകയായി നിസ്സാം ചന്ദ്രബോസിന്റെ കുടുംബത്തിനു 50 ലക്ഷം നൽകണമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ശതകോടീശ്വനായ നിഷാം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കനത്ത വിമർശനത്തോടെ സുപ്രീം കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *