ചേർത്തലയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Crime

ചേർത്തല വാരണത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ യുവാവ്​ മരിച്ചു. വാരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ (23) ആണ് മരിച്ചത്.​അയൽവാസികളുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് വെട്ടേറ്റത്. ഗുരുതരപരി​ക്കേറ്റ ഇയാളെ കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡോക്​ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ആദിത്യൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആദിത്യനെ ആക്രമിച്ച സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി
സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *