കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കുത്തി പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങല്‍ പനവേലിപ്പറമ്പില്‍ രമ്യാ നിവാസില്‍ രശ്മിക്കാണ് (22) കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ഭര്‍ത്താവ് ശരത് ബാബു ഭാര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കയ്യിലുണ്ടായിരുന്ന ഉളി പോലുള്ളആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവര്‍ക്ക് അഞ്ചും,രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ആക്രമണത്തിനുശേഷം പ്രതിയായ ശരത് ബാബു ഓടി രക്ഷപ്പെട്ടു.
നിലവിളികേട്ട നാട്ടുകാരാണ് രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രശ്മി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ആറ്റിങ്ങല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
