സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞു അശ്ലീല സിരീസില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മിയെ പോലീസ് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നില്‍ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്‍.
തിരുവനന്തപുരം അരുവിക്കരയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യം കരാറില്‍ ഒപ്പ് വെച്ചിരുന്നു. അതിനു ശേഷമാണ് അഭിനയിപ്പിച്ചത്.
