തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം. മ്യൂസിയത്തിനു സമീപം ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയെ ആക്രമിച്ചത്. ഇന്നലെ രാത്രി 11.45ന് കനക നഗര്‍ റോഡിലാണ് സംഭവം. സാഹിത്യഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്കുനേരെ അതിക്രമം നടന്നത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു. സംഭവത്തില്‍ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അധിക നാള്‍ ആയില്ല. അതിന് മുന്‍പ് ആണ് വീണ്ടും മ്യൂസിയം പരിസരത്ത് ഒരു യുവതിക്ക് നേരെ ആക്രമണം നടക്കുന്നത്.

