ഉത്സവ പറമ്പുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം; കൊലക്കേസ് പ്രതി പിടിയില്‍

Crime

ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണും, പേഴ്സും കവരുന്ന മോഷ്ടാവിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ ഉദയകുമാര്‍ എന്ന വിപിനിനെയാണ് പോലീസ് പിടികൂടിയത്. ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റുചെയ്തത്. ഇയാള്‍ മംഗലംഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ കൊന്നതുള്‍പ്പടെയുള്ള കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് കുറച്ചു ദിവസമായി ഇയാളെ തേടി ശക്തമായ അന്വേഷണത്തിലായിരുന്നു. വ്യാഴാഴ്ച്ചയാണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇയാളെ പിടികൂടിയത്.

Thief stealing smartphone – cartoon people characters illustration isolated on white background. High quality composition with a criminal in a mask running with a big stolen gadget

Leave a Reply

Your email address will not be published. Required fields are marked *