തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

Crime

പൂജപ്പുര സ്വദേശിയെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ആണ് ആക്രമണം നടന്നത്. പരിക്കേറ്റ മുഹമ്മദലി ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. പുലര്‍ച്ചെ 1.30 ന് ആണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
അതേസമയം, ഗുണ്ടകളെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ ആഗ് തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം റൂറല്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 37 ഗുണ്ടകള്‍ ഉള്‍പ്പടെ 107 പേര്‍ അറസ്റ്റിലായി. ഇതില്‍ ഒമ്പത് പേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള 61 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *