ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബര്‍ലിന്‍ മന്ദിരത്തില്‍ ബെര്‍ലിനെന്ന് വിളിക്കുന്ന ബോസ്‌കോയെയാണ് വധശ്രമക്കേസില്‍് അറസ്റ്റ് ചെയ്തത്.
2021 മാര്‍ച്ചില്‍ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്‌കോയുടെ നിര്‍ദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫ് ദാസന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതിയായ ബോസ്‌കോ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം കേസ് തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

