മാര്‍ അപ്രേം അവാര്‍ഡിനു പ്രമുഖ സിനിമ നിര്‍മ്മാതാവും ,തിരക്കഥാകൃത്തും , ഡയറക്ടറും നടനുമായ ബേസില്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു . തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് സംഗീത ,സാഹിത്യ,കലാ മേഖലകളില്‍ മികച്ച സേവനം ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. ഫെബ്രുവരി 23 ന് വൈകിട്ട് 7 മണിക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത , സഖറിയ മാര്‍ സേവേറിയോസ്‌ന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് നല്‍കും.

