കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുവാൻ സംസ്ഥാന ഗവർണറുടെ നേതൃത്വത്തിൽ ഗൂഢനീക്കങ്ങൾ നടത്തുമ്പോൾ, അതിനെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ സംരക്ഷണകൺവൻഷൻ കോട്ടയത്ത് സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണർ-ബിജെപി നീക്കത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിൻ്റെ രഹസ്യ അജണ്ടകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോട്ടയത്ത് സാഹി ത്യ പ്രവർത്തക സഹകരണ സം ഘം ഓഡിറ്റോറിയത്തിൽ ചേർ ന്ന കൺവൻഷൻ ആഹ്വാനം ചെയ്തു.
എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വിദ്യാഭ്യാസ മേഖ ലയിലുണ്ടായ അഭൂതപൂർവമായ നേട്ടങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു.
കോട്ടയത്ത് ചേർന്ന വിദ്യാഭ്യാസ സം രക്ഷണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു നാടിനെ തകർക്കാർ അവിടത്തെ വിദ്യാഭ്യാസ സാഹചര്യങ്ങൾ തകർക്കുകയാണ് ഏറ്റവും എളുപ്പമാർഗ്ഗമെന്ന് ചരിത്രത്തിലെ അധിനിവേശങ്ങൾ പരിശോധിച്ചാൽ മനസിലാകും. അതേ തന്ത്രമാണ് ഇവിടെ സം ഘപരിവാറും പയറ്റുന്നത്.ചിന്തിക്കാൻ കഴിവുള്ള ഒരു സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കാൻ ശ്രമിക്കുന്നത് അംഗീക രിക്കാൻ കഴിയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി.
മന്ത്രി വി എൻ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന എക്‌സി ക്യൂട്ടിവംഗം സി കെ ശശിധരൻ സംസാരി ച്ചു.സിപിഐ എം ജില്ലാ സെക്രട്ട റി എ വി റസ്സൽ,സിപിഐ സം സ്ഥാന കൗൺസിലംഗം ലീന മ്മ ഉദയകുമാർ,സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്ര ട്ടറിയറ്റംഗങ്ങളായ ടി ആർ രഘു നാഥൻ, കെ എം രാധാകൃഷ് ണൻ, സി ജെ ജോസഫ്, , പ്രൊഫ. എം ടി കുര്യൻ, പോൾ സൺ പീറ്റർ, മാത്യസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, അഡ്വ. ഫ്രാൻസിസ് തോമസ്, ഫിലിപ്പ് കുഴികുളം എ.ഐ.വൈ.എഫ് ജി ല്ലാ പ്രസിഡന്റ് റനീഷ് കാരിമ റ്റം തുടങ്ങിയവർ പങ്കെടുത്തു.
