യുപി ഫിറോസാബാദില്‍ തീപിടിത്തം: കുട്ടികളടക്കം ആറുപേര്‍ മരിച്ചു

India LATEST


ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇലക്ട്രോണിക്സ്-ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
പ്രഥമദൃഷ്ട്യാ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നും കട മാത്രമല്ല ഒന്നാം നിലയിലെ ഉടമകളുടെ വീടും കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *