സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു : സുപ്രീംകോടതി

Crime India LATEST

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളോട് ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു എന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ തന്നെ കോളജുകള്‍ക്ക് അധികാരമില്ല. സര്‍ക്കാരിനു മാത്രമേ ഇതിനുള്ള അധികാരമുള്ളൂ എന്നും ചീഫ് ജസ്റ്റീസ് ഡി.വേ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
മെഡിക്കല്‍ പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിപ്പിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ബോണ്ടിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. സര്‍വീസില്‍ ഉള്ളവര്‍ പഠനം നടത്തുമ്പോള്‍ സര്‍ക്കാരിന് ബോണ്ട് വാങ്ങാം. മറ്റ് ആര്‍ക്കും അതിന് അധികാരം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പഠനം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബോണ്ടിനെതിരെ വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്. പണം തിരികെ നല്‍കാന്‍ വൈകിയാല്‍ എട്ട് ശതമാനം പലിശ കൂടി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബോണ്ടിനെതിരെയാണ് വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിയുടെ വാദം ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *