ഝാര്‍ഖണ്ഡിലെ ബുര്‍ഹ പഹഡ് മേഖലയില്‍ നിന്ന് മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകള്‍ പിടികൂടിയത്.
ശക്തമായ സ്‌ഫോടനം നടത്താന്‍ കഴിയുന്ന സ്‌ഫോടക വസ്തുക്കളും ഈ തിരച്ചിലില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റുകള്‍ പൊലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നതിനായി ഉപയോഗിച്ച ഒരു ബങ്കര്‍ കണ്ടെത്തിയിരുന്നു. മേഖലയില്‍ പൊലീസ് ശക്തമായ തെരച്ചില്‍ തന്നെ നടത്താനുള്ള തീരുമാനത്തിലാണ്. ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യം ഈ മേഖലയില്‍ ഉണ്ട് എന്ന് തന്നെയാണ് രഹസ്യ വിവരം.

