സ്വര്‍ണവിലയില്‍ ഇന്ന് സംസ്ഥാനത്ത് 520 രൂപയുടെ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. റെക്കോര്‍ഡ് വിലയില്‍ ആയിരുന്നു ഈ ആഴ്ചയില്‍ സ്വര്‍ണവില.
രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4325 രൂപയാണ്.

