ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്സ്‌റ്റേഴ്‌സിന് പരാജയം. ഐഎസ്എല്‍ ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കൊമ്പന്‍മാരെ വീഴ്ത്തിയത്.മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ വിജയഗോള്‍ നേടി. സീസണില്‍ സില്‍വയുടെ 10-ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈര്‍ നേടിയ ഗോള്‍ റഫറി അനുവദിച്ചില്ല

